ഭർത്താവിന്റെ പരസ്ത്രീ ബന്ധം കൈയോടെ പൊക്കി, ഇരുവരെയും നഗ്നരാക്കി റോഡിലൂടെ നടത്തി ഭാര്യ, പിന്നാലെ അറസ്റ്റ്
റായ്പൂർ: ഭർത്താവിന്റെ അവിഹിത ബന്ധം തിരിച്ചറിഞ്ഞ ഭാര്യ ഭർത്താവിനെയും കാമുകിയെയും നഗ്നരാക്കി നടത്തിച്ചു. ഛത്തീസ്ഗഡിലെ കൊണ്ടഗവോൺ ജില്ലയിലാണ് സംഭവം. പിന്നാലെ ഭാര്യയെയും കൂട്ട് നിന്ന ബന്ധുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.
ജൂൺ 11നാണ് സംഭവം നടന്നത്. ഭർത്താവിനൊപ്പം മറ്റൊരു സ്ത്രീയെ കണ്ട ഭാര്യ ബന്ധുക്കളെ വിളിച്ച് വരുത്തുകയായിരുന്നു. ഇരുവരെയും മാറി മാറി ചോദ്യം ചെയ്ത ശേഷം നഗ്നരാക്കി പൊതുവഴിയിലൂടെ നടത്തിക്കുകയായിരുന്നു.
യുവാവിന്റെ ഭാര്യയടക്കം നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്