കോഴിക്കോട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്
കോഴിക്കോട്: കുറ്റ്യാടി അമ്പലക്കുളങ്ങര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം.ഇന്ന് പുലർച്ചെയായിരുന്നു ബോംബേറുണ്ടായത്. ആക്രമണത്തിൽ ജനൽച്ചില്ലുകൾ പൊട്ടി. കുറ്റ്യാടി സി ഐയും സംഘവും സ്ഥലത്തെത്തി, പരിശോധന നടത്തി.
അതേസമയം, കെ എസ് യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനന്തകൃഷ്ണന്റെ വീടിന് നേരെ അക്രമികൾ ബിയർ കുപ്പികൾ എറിഞ്ഞു. ആക്രമണത്തിൽ ജനൽച്ചില്ല് തകർന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം.