അടിച്ച് കാല് പൊട്ടിക്കുമെന്ന് ഡി വൈ എഫ് ഐ , കുട്ടികളുടെ ടി.സിക്കായി രക്ഷിതാക്കള്‍; സസ്പെന്ഷന് 15 ദിവസം
കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധിച്ച അധ്യാപകനെ സ്കൂളില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത് 15 ദിവസത്തേക്ക്. മുട്ടന്നൂര് യു.പി. സ്കൂളിലെ അധ്യാപകനും യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം സെക്രട്ടറിയുമായ ഫര്സീന് മജീദിനെയാണ് അന്വേഷണവിധേയമായി സ്കൂള്‍ മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തത്.
കഴിഞ്ഞദിവസം മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധിച്ചതിന് പിടിയിലായതോടെ ഫര്സീന് മജീദിനെ സ്കൂളില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ചൊവ്വാഴ്ച എസ്.എഫ്.ഐ.യും ഡി.വൈ.എഫ്.ഐ.യും സ്കൂളിലേക്ക് മാര്‍ച്ച് നടത്തി. ഫര്സീന് മജീദ് ഇനി സ്കൂളില്‍ വന്നാല്‍ അടിച്ച് കാല് പൊട്ടിക്കുമെന്ന് ഡി.വൈ.എഫ്.ഐ. കേന്ദ്രകമ്മിറ്റി അംഗം എം.ഷാജര്‍ പറഞ്ഞു. ഇതിനിടെ, മുട്ടന്നൂര് .യു.പി. സ്കൂളില്‍നിന്ന് കുട്ടികളുടെ ടി.സി. വാങ്ങാന്‍ ഏതാനും രക്ഷിതാക്കളും സ്കൂളിലെത്തി അപേക്ഷ നല്കി. ഇതോടെയാണ് അധ്യാപകനെതിരെ സ്കൂള്‍ അധികൃതര്‍ അതിവേഗത്തില്‍ നടപടി സ്വീകരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസറും ചൊവ്വാഴ്ച സ്കൂളിലെത്തി പരിശോധന നടത്തിയിരുന്നു.