കുവൈത്തില്‍ അറസ്റ്റിലായത് 28 പ്രവാസികള്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിവിധ നിയമലംഘനങ്ങള്‍ക്ക് അറസ്റ്റിലായത് നിരവധി പ്രവാസികള്‍. റെസിഡന്‍സി നിയമലംഘകരായ 28 പേര്, സ്പോണ്‍സര്‍മാരുടെ അടുത്ത് നിന്നും ഒളിച്ചോടിയ മൂന്നു പേര്, കാലാവധി കഴിഞ്ഞ താമസവിസയുള്ള ആറുപേര്‍, മൂന്ന് ഭിക്ഷാടകര്‍, തിരിച്ചറിയല്‍ രേഖകളില്ലാത്ത ഒരാള്‍ എന്നിവരെയാണ് ആഭ്യന്തര മന്ത്രാലയം പിടികൂടിയത്.
ഒരു അപ്പാര്‍ട്ട്മെന്റില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസും പരിശോധനയില്‍ കണ്ടെത്തി. പിടിയിലായ എല്ലാവരെയും തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.