ഇന്ത്യക്ക് യുഎസിന്റെ വക കൈയടി, കൊവിഡിലും കുതിച്ചുയര്‍ന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ
ഒടുവില്‍ യു.എസ്സും അത് സമ്മതിച്ചു കൊവിഡല്ല ഇനി എന്ത് വന്നാലും ഇന്ത്യ അങ്ങനെ ഒന്നും തളരില്ല എന്ന്, ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ കാണിച്ചു കൊടുത്തിരിക്കുന്നു. കൊവിഡ് പ്രതിസന്ധികള്‍ക്ക് ഇടയിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമായ തിരിച്ചു വരവ് കാഴ്ച വച്ചതായി യു.എസ് ട്രഷറി കോണ്‍ഗ്രസ് റിപ്പോര്‍ട്ട്.
ഇന്ത്യയിലെ രണ്ടാം കൊവിഡ് തരംഗം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ മന്ദ ഗതിയിലാക്കിയതായും ട്രഷറിയുടെ അര്‍ദ്ധ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.