ഗ്ലാമറസ് ചിത്രങ്ങൾക്കൊപ്പം ഇഷ്ട ഗ്രീക്ക് വിഭവങ്ങളും പങ്കുവച്ച് മീരാ ജാസ്മിൻ, അടിപൊളിയെന്ന് ആരാധകർ
ഒരിടവേളയ്ക്ക് ശേഷമാണ് നടി മീരാ ജാസ്മിൻ മലയാള സിനിമയിലേയ്ക്ക് തിരികെയെത്തിയത്. സത്യൻ അന്തിക്കാടിന്റെ ‘മകൾ’ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ തിരിച്ചുവരവ്.
ചിത്രവും താരത്തിന്റെ അഭിനയവും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.ഫിറ്റ്നസിൽ അതീവ ശ്രദ്ധപുലർത്താറുള്ള താരം സോഷ്യൽ മീഡിയയിലും സജീവമാണ്.
ദുബായിൽ താമസിക്കുന്ന നടി പങ്കുവയ്ക്കാറുള്ള ചിത്രങ്ങളൊക്കെ ശ്രദ്ധ നേടാറുമുണ്ട്. ഏറ്റവുമൊടുവിലായി മീര പങ്കുവച്ച ഗ്ലാമറസ് ചിത്രങ്ങളും വെെറലാവുകയാണ്ഗ്ലാമറസ് ചിത്രങ്ങൾക്കൾക്കൊപ്പം ഗ്രീക്ക് വിഭവങ്ങളുടെ ചിത്രവും മീരാ ജാസ്മിൻ പങ്കുവച്ചിട്ടുണ്ട്.
താരത്തിന്റെ ചിത്രങ്ങൾ അടിപൊളിയെന്ന് കമന്റുകളുമായി ആരാധകർ എത്തുന്നുണ്ട്.അഭിനയത്തിൽ വീണ്ടും സജീവമാകാനുള്ള തയാറെടുപ്പിലാണ് നടി.
ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ‘മകളി’ലൂടെ താരം മുഴുനീള വേഷത്തിൽ എത്തിയത്. 2016 ൽ പുറത്തിറങ്ങിയ ‘പത്ത് കൽപനകളി’ലാണ് മുഴുനീള വേഷത്തിൽ മീര അഭിനയിച്ചത്. 2018 ൽ പൂമരം എന്ന ചിത്രത്തിൽ അതിഥി താരമായി നടി എത്തിയിരുന്നു.