സുഹൃത്തിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; യുവാവ് അറസ്റ്റിൽ
ഇടുക്കി: തൊടുപുഴയിൽ സുഹൃത്തുക്കൾ തമ്മിലുളള സംഘർഷത്തിനിടെ ഒരാൾ കൊല്ലപ്പെട്ടു. ഒളമറ്റം മുണ്ടക്കൽ മജു(40) വാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് നോബിൾ തോമസ് ( 25) കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
മജുവും നോബിളും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മജുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.