കേരള പൊലീസ് എന്നെ സംരക്ഷിക്കുമെന്ന് കരുതുന്നില്ല, വിശ്വാസമില്ലാത്തതിനാലാണ് കേന്ദ്ര സംരക്ഷണം ആവശ്യപ്പെട്ടതെന്ന് സ്വപ്ന സുരേഷ്
കൊച്ചി: കേരള പൊലീസിനെ വിശ്വാസമില്ലെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. മാദ്ധ്യമങ്ങളോടായിരുന്നു സ്വപ്നയുടെ പ്രതികരണം.
‘കേരള പൊലീസിനെ വിശ്വാസമില്ല. അതുകൊണ്ടാണ് കേന്ദ്ര സംരക്ഷണം ആവശ്യപ്പെട്ടത്. പൊലീസ് ഉന്നതൻ തട്ടിപ്പുകാരനുമായി മണിക്കൂറുകളോളം സംസാരിച്ചതെന്തിനാണ്. എ.ഡി.ജി.പി വിജയ് സാഖറെ ഷാജ് കിരണിനെ കണ്ടതെന്തിന്. അദ്ദേഹം എനിക്കുള്ള സന്ദേശവുമായി തട്ടിപ്പുകാരനെ പറഞ്ഞയച്ചു. എന്താണ് ഇതിന്റെ അർത്ഥം. നാല് മണിക്കൂറോളം എ.ഡി.ജി.പിയുമായി കൂടിക്കാഴ്ച നടത്തിയിട്ടാണ് അയാൾ എത്തിയത്. കേരള പൊലീസ് എന്നെ സംരക്ഷിക്കുമെന്ന് കരുതുന്നില്ല’- സ്വപന പറഞ്ഞു.
കൂടെയുള്ളത് ഗാർഡ്സ് അല്ലെന്നും പേഴ്സണൽ അസിസ്റ്റന്റുമാരാണെന്നും സ്വപ്ന പറഞ്ഞു. ഫിക്സ് വന്ന് വീഴുമ്പോൾ പിടിക്കാൻ ആരെങ്കിലും വേണ്ടെയെന്നും പരിഹാസരൂപേണ സ്വപ്ന മാദ്ധ്യമങ്ങളോട് ചോദിച്ചു.