ധീരജ് കൊലക്കേസ് പ്രതിയായ കെ എസ് യു നേതാവ് തട്ടിപ്പ് കേസിൽ അറസ്റ്റിൽ
ഇടുക്കി : ഇടുക്കിയിലെ ഗവ. എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ (SFI) നേതാവുമായിരുന്ന ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി തട്ടിപ്പ് കേസിൽ അറസ്റ്റിൽ. കെ.എസ്.യു നേതാവ് നിതിൻ ലൂക്കോസാണ് തട്ടിപ്പ് കേസിൽ അറസ്റ്റിലായത്. മാള സ്വദേശിയുടെ കാർ റെന്റിന് എടുത്ത ശേഷം പണയം വച്ച കേസിലാണ് നിതിൻ ലൂക്കോസടക്കം രണ്ട് പേരെ മാള പൊലീസ് അറസ്റ് ചെയ്തത്. മാള സ്വദേശി സജീവന്റെ വാഹനമാണ് സംഘം തട്ടിയെടുത്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ധീരജ് കേസിലെ എട്ട് പ്രതികളിലൊരാളായ നിതിന് നേരത്തെ ഈ കേസിൽ കോടതിയിൽ നിന്നും ജാമ്യം ലഭിച്ചിരുന്നു