ഐസക് ന്യൂട്ടനെ കൈയോടെ പിടികൂടി എക്സൈസ്; ഒപ്പം 40കുപ്പി വിദേശ മദ്യവും
കോഴിക്കോട്: സ്വകാര്യ ബസിൽ വിദേശ മദ്യം കടത്താൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. 40 കുപ്പി മദ്യാമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. പശ്ചിമ ബംഗാൾ അമിത്പൂർ സ്വദേശി ഐസക് ന്യൂട്ടനാണ് അറസ്റ്റിലായത്. വടകര അഴിയൂർ ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെയാണ് ഇയാളെ പിടികൂടിയത്.വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ ഐസക് ന്യൂട്ടനെ 14ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു. പ്രിവന്റീവ് ഓഫീസർ ജയരാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ സാവിഷ്, അനൂപ്, ലിനീഷ് എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്. വാഹനങ്ങൾ വഴി മദ്യക്കടത്ത് വ്യാപകമാകുന്നുവെന്ന പരാതിയെ തുടർന്നാണ് എക്സൈസ് പരിശോധന ശക്തമാക്കിയത്.