പാറ്റ്ന : ബിഹാറിലെ വൈശാലിയില്‍ കോണ്‍ഗ്രസ് പ്രദേശിക നേതാവ് രാകേഷ് യാദവ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ശനിയാ ഴ്ച രാവിലെ 6.30 ഓടെ മീനാപുരിലെ വീട്ടില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെയുള്ള സിനിമ റോഡിലെ ജിംനേഷ്യത്തിലേക്ക് കടന്നുപോകുകയായിരുന്ന രാകേഷിനെ ബൈക്കിലെത്തിയവര്‍ വെടിവയ്ക്കുകയായിരുന്നു.
രാകേഷിന് അഞ്ചു തവണ വെടിയേറ്റതായി പോലീസ് അറിയിച്ചു. സഫ്ദര്‍ ഹോപിറ്റലില് എത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു. എല്ലാ ദിവസവും രാകേഷ് നടന്നാണ് ജിംനേഷ്യത്തില്‍ എത്തിയിരുന്നത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നും കൊലയാളികള്‍ക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. സമീപത്തുള്ള സിസിടിവി കാമറകളില്‍ നിന്നുംകൊലയുടെ ദൃശ്യങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.