മുഖ്യമന്ത്രിക്ക് തൃശൂരിലും കനത്ത സുരക്ഷ, ജലപീരങ്കി അടക്കമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തി
തൃശൂർ : മുഖ്യമന്ത്രി പിണറായി വിജയൻ താമസിക്കുന്ന തൃശൂർ രാമനിലയം ഗസ്റ്റ് ഹൗസ് കനത്ത പൊലീസ് കാവലിൽ.പ്രതിപക്ഷ പ്രതിഷേധ സാദ്ധ്യതയെ തുടർന്ന് തൃശൂരിലും കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്കായി ഒരുക്കിയിരിക്കുന്നത്. രാമനിലയത്തിൽ ജലപീരങ്കി അടക്കമുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.രാമനിലയം ഗസ്റ്റ് ഹൗസിലേക്ക് രാത്രി പ്രതിഷേധ മാർച്ച് നടത്തുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചിട്ടുണ്ട്. പന്തം കൊളുത്തി പ്രകടനമായാണ് പ്രവർത്തകരെത്തുക. മുഖ്യമന്ത്രിയുടെ കോലം കത്തിക്കുമെന്നും പ്രതിഷേധക്കാർ അറിയിച്ചു.സാഹിത്യ അക്കാദമിക്ക് മുന്നിൽ പൊലീസ് പ്രതിഷേധക്കാരെ തടയും എന്നാണ് വിവരം.