ഓടിക്കൊണ്ടിരിക്കെ കാറിൽ പുക, പിന്നാലെ തീ ആളിപ്പടർന്നു, സംഭവം കോട്ടയത്ത്
കോട്ടയം: നീർപ്പാറ – ബ്രഹ്മമംഗലം റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ബ്രഹ്മമംഗലം സ്വദേശിയായ റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥൻ ചാക്കോയുടെ കാറാണ് കത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം. വാഹനത്തിലുണ്ടായിരുന്ന ചാക്കോ പുക ഉയരുന്നതു കണ്ട് വാഹനം നിർത്തി പുറത്തിറങ്ങി.
പിന്നാലെ തീ ആളി പടർന്നു. തീ ഉയരുന്നത് കണ്ട് സ്ഥലത്തെത്തിയ ഡിവൈഎഫ്ഐ തലയോലപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ജിതിൻ ബോസ്, മേഖലാ സെക്രട്ടറി ശരൺ ദാസ് എന്നിവർ ചേർന്ന് സമീപത്തുള്ള വീട്ടിലെ കൃഷിക്ക് നനയ്ക്കുന്ന ഓസ് എടുത്ത് തീ അണയ്ക്കുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.