വാഗ്ദാനം ചെയ്തത് സ്വർണക്കട്ടികൾ, നൽകിയത് ചെമ്പ്, ലക്ഷങ്ങൾ തട്ടിയെടുത്ത സംഘം പിടിയിൽ
മലപ്പുറം : സ്വർണക്കട്ടികൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഘം പിടിയിൽ. മലപ്പുറം പൊന്നാനിയിലാണ് സംഭവം. ഗൂഡല്ലൂർ സ്വദേശികളായ ഹമീദ്, അഷ്റഫ്, സൈതലവി എന്നിവരാണ് പിടിയിലായത്.
പാലക്കാട് സ്വദേശിയിൽ നിന്നാണ് ഇവർ ഏഴു ലക്ഷം തട്ടിയെടുത്തത്. മണ്ണ് കുഴിച്ച് ജോലിയെടുക്കുമ്പോൾ സ്വർണക്കട്ടി ലഭിച്ചെന്ന് ഇത് നൽകാമെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. സ്വർണക്കട്ടിയെന്ന് പറഞ്ഞ് 5000 രൂപ വിലവരുന്ന ചെമ്പായിരുന്നു പാലക്കാട് സ്വദേശിക്ക് സംഘം നൽകിയത്.
പിടിയിലായ ഹമീദ് നിരവധി കേസുകളിലെ പ്രതിയാണെന്ന് പൊന്നാനി പൊലീസ് അറിയിച്ചു. കൂടുതൽ പേർ തട്ടിപ്പിന് ഇരയാക്കിയെന്നാണ് പൊലീസ് നൽകുന്ന സൂചന.