കാസർകോട് : ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ജമാഅത്ത്പള്ളിയിൽ മത പഠനത്തിനുവേണ്ടി ദർസിലെത്തിയ (താമസിച്ചു പഠിക്കുന്ന മദ്രസ )വിദ്യാർത്ഥികളെ മാസങ്ങളോളം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ദക്ഷിണ കർണാടക സ്വദേശി സുബൈർ ദാരിമിയെന്ന മതപണ്ഡിതനെ പോലീസ് അറസ്റ്റ് ചെയ്തു .
മാർച്ച് മാസം ജമാഅത്ത് പള്ളിയിൽ ഖത്തീബായി (മത പുരോഹിതൻ ) ജോലി ചെയ്ത് വരവെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത് , പ്രസ്തുത ജമാഅത്തിന് കീഴിലുള്ള ദർസിൽ മതപഠനത്തിന് എത്തിയ പെരിയ സ്വദേശിയായ വിദ്യാർത്ഥിയെ ഇയാൾ നിരന്തരമായി പീഡിനത്തിന് വിധേയമാക്കിയതായി വിദ്യാർത്ഥിയുടെ മാതാവ് പള്ളി കമ്മിറ്റിയിൽ പരാതിയുമായി എത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത് .
മതപണ്ഡിതനെ ഭയപ്പെട്ട് ആദ്യം ഘട്ടങ്ങളിൽ പീഡനവിവരം വിദ്യർത്ഥി പുറത്തു പറഞ്ഞിരുന്നില്ല എന്നാൽ റംസാൻ മാസം 17 തിയതി സമാന രീതിയിൽ പീഡനം ആവർത്തിച്ചപ്പോൾ നോമ്പുകാരനായ
വിദ്യർത്ഥി വീട്ടുകാരോട് സംഭവം തുറന്നു പറഞ്ഞു ,സംഭവം അറിഞ്ഞു പരിഭ്രമിച്ചു പോയ കുടുംബം ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾക്ക് മുന്നിൽ പരാതിയുമായി എത്തുകയുമായായിരുന്നു .
എന്നാൽ കമ്മിറ്റി അംഗങ്ങൾ സംഭവം ഒതുക്കി തീർക്കാനാണ് ശ്രമിച്ചത് . പുറത്തറിഞ്ഞാൽ നാണക്കേട് ആണെന്നും കുട്ടിയുടെ ഭാവി കരുതി എല്ലാം ഒതുക്കി തീർക്കാമെന്നും അറിയിച്ചു.മാത്രമല്ല ഇത്തവണ മതപണ്ഡിതനെതീരെ നടപടി എടുക്കാമെന്നും വിശ്വസിപ്പിച്ചു കുടുംബത്തെ തിരിച്ചയച്ചു . എന്നാൽ മതപണ്ഡിതനെ കേസിൽ നിന്നും രക്ഷപ്പെടുത്താനുള്ള തന്ത്രമായിരുന്നു തൂന്നും ഉണ്ടായത് . ഇയാൾ പ്രസ്തുത പള്ളിയിലെ സേവനം മതിയാക്കി പടന്നക്കാട് പള്ളിയിൽ ഖത്തീബായി ജോലിയിൽ കയറുകയായിരുന്നു .
എന്നാൽ പീഡന വിവരം ചൈൽഡ് ലൈനിലേക്ക് കമ്മിറ്റിയിലെ ഒരു അംഗം രഹസ്യമായി വിവരം നൽകിയതോടെ അന്വേഷണത്തിന് എത്തിയ അധികൃതരോട് പള്ളി കമ്മിറ്റി അധികൃതർ സംഭവം മറച്ചു വെച്ചു നിസഹകരിക്കുകയുമായിരുന്നു . എന്നാൽ ചൈൽഡ് ലൈൻ നടത്തിയ അന്വേഷണത്തിൽ പീഡനത്തിന് ഇരയായ വിദ്യർത്ഥിയെ കണ്ടെത്തുകയും വിവരം ചോദിച്ചു മനസിലാകുകയും ചെയ്തു . സംഭവം എല്ലാം കൈവിട്ടു പോയി എന്ന് ഉറപ്പായതോടെ കമ്മിറ്റി അംഗങ്ങൾ അന്വേഷണവുമായി സഹകരിക്കാൻ നിര്ബന്ധതരായി .തുടർന്ന് സംഭവം ചൈൽഡ് ലൈൻ അതികൃതർ പോലീസിനെ അറിയിക്കുകയും ആദൂർ ഐപി അനിൽകുമാർ നിലവിൽ സുബൈർ ദാരിമി ജോലി ചെയ്തിരുന്ന പടന്നക്കാട് പള്ളിയിലെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു .സുബൈർ ദാരിമി നേരത്തെ സേവന അനുഷ്ടിച്ച ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധി യിലെ പള്ളിയിൽ വെച്ച് കഞ്ചാവ് നൽകി കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയതായും പറയപ്പെടുന്നു .ഇതുമായി ബന്ധപെട്ട് ദാരിമിയുടെ കാർ പള്ളിയിൽ വെച്ച് തകർക്കപ്പെടുകയും പിന്നിട്ട് ഇതിനെ വർഗീയവൽകരിക്കാനും ശ്രമിച്ചിരുന്നു .
അതെ സമയം ജമാഅത്ത് പള്ളിയിലെ നിരവധി വിദ്യാർത്ഥികളെ നേരത്തെ പീഡിപ്പിച്ചിരുന്നതയുള്ള പരാതികൾ പള്ളി കമ്മിറ്റയുടെ മുന്നിൽ എത്തിയിരുന്നതായി സൂചനകൾ പുറത്തു വന്നു കൊണ്ടിരിക്കുകയാണ് . 9 കുട്ടികൾ എല്ലാം പരാതികളും പള്ളി കമ്മിറ്റി ഒതുക്കി തീർക്കുകയായിരുന്നു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന ആരോപണം . മികച്ച പ്രഭാഷകനായ ഇയാളെ കൈവിടാൻ പള്ളി കമ്മിറ്റി തായറിയിരുന്നില്ല . മാത്രമല്ല കൂടുതൽ അന്വേഷണം നടത്തിയാൽ പ്രതികളുടെ എണ്ണം കൂടുമെന്നും പറയപ്പെടുന്നു . പീഡന വിവരം മറച്ചു വെക്കുകയും രക്ഷപെടാൻ കുറ്റകരമായ ഗുഡാലോചന നടത്തിയ പള്ളി ഭാരവാഹികൾക്കെതിരെ ഐ പി സി 120 ഓ പ്രകാരവും പോക്സോ നിയമങ്ങളും ഉൾപ്പെടുത്തി കേസ് എടുക്കണമെന്ന് ആവശ്യപെട്ട് പരാതി ലഭിച്ചിരിക്കുകയാണ് . കുറ്റകർക്കെ തിരെ ശക്തമായ നടപടികൾ ഉണ്ടാവുമെന്ന് ആദൂർ ഐ പി അനിൽകുമാർ വ്യക്തമാക്കി .