ആലപ്പുഴയിൽ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ
ആലപ്പുഴ: യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയിൽ കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് പുതുപ്പറമ്പില്‍ ക്രിസ്റ്റി വര്‍ഗീസ് ( 38) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് പിന്നില്‍ ഏഴ് മുറിവുകളുണ്ട്. മൃതദേഹത്തിന് സമീപം രക്തം തളം കെട്ടി കിടന്നിരുന്നു. മാതാവിന്റെ മരണത്തെ തുടര്‍ന്ന് ഏറെക്കാലമായി ക്രിസ്റ്റി തനിച്ചാണ് താമസിച്ചിരുന്നത്.