സംസ്ഥാന വ്യാപകമായി പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം അതിശക്തം; ആവശ്യം മുഖ്യമന്ത്രിയുടെ രാജി; ലാത്തിച്ചാര്‍ജ്, ജലപീരങ്കി, സംഘര്‍ഷം
കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിപക്ഷ സംഘടനകള്‍ പ്രതിലഷേധിക്കുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. കണ്ണൂരില്‍ പ്രതിഷേധത്തിനിടെ പ്രവര്‍ത്തകരും പോലീസുമായി വാക്കേറവും ഉന്തുംതളളും ഉണ്ടായി.
കൊച്ചി, കോട്ടയം, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലും ശക്തമായ പ്രതിഷേധം അരങ്ങേറി. കണ്ണൂരിലും കൊച്ചിയിലും കോട്ടയത്തും മപാലീസ്
ജലപീരങ്കി പ്രയോഗിച്ചു. കൊല്ലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കലക്ടറേറ്റിലേക്കു നടത്തിയ മാര്‍ച്ചില്‍ പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. കല്ലേറില്‍ 2 പൊലീസുകാര്‍ക്കു പരുക്കേറ്റു. പൊലീസിന്റെ ലാത്തിയടിയില്‍ അനവധി യൂത്ത് കോണ്‍ഗ്രസ്- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.