വിവാഹത്തിന് പിന്നാലെ ഹണിമൂണിനല്ല നയൻതാരയും വിക്കിയും പോയത്; പ്രശസ്തമായ ക്ഷേത്രത്തിലെത്തി ദർശനം നടത്തി
ഇന്നലെയായിരുന്നു ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടേയും സംവിധായകൻ വിഗ്നേഷ് ശിവന്റെയും വിവാഹം. മഹാബലിപുരത്തെ റിസോർട്ടിൽ ഹിന്ദു ആചാരപ്രകാരമായിരുന്നു ചടങ്ങ്. രാവിലെ 8.30ന് നടന്ന ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളുും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.വിവാഹസത്കാരത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഷാരൂഖ് ഖാൻ, രജനികാന്ത്, കമലഹാസൻ,വിജയ്, വിജയ് സേതുപതി, സൂര്യ, ജ്യോതിക ,അജിത്, ദിലീപ്, ആര്യ, കാർത്തി, ശിവകാർത്തികേയൻ ഉൾപ്പടെ നിരവധി പേർ പങ്കെടുത്തിരുന്നു. താരവിവാഹത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.എങ്ങോട്ടാണ് ഹണിമൂണിന് പോകുന്നതെന്ന് നിരവധി ആരാധകർ സോഷ്യൽ മീഡിയയിലൂടെ ചോദിച്ചിരുന്നു. എന്നാൽ ഹണിമൂണിനല്ല, ക്ഷേത്രത്തിലേക്കാണ് ദമ്പതികൾ ആദ്യം പോയത്
നയൻതാരയും വിഗ്നേഷും ആന്ധ്രാപ്രദേശിലെ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിൽ ഇന്ന് രാവിലെ ദർശനം നടത്തി. വിവാഹത്തിന് മുമ്പ് ഇരുവരും തിരുപ്പതി അടക്കമുള്ള നിരവധി ക്ഷേത്രങ്ങളിൽ ദർശനം നടത്തിയിരുന്നു.