വെര്‍ച്വലായി ബലാത്സംഗം ചെയ്യപ്പെട്ടെന്ന വെളിപ്പെടുത്തലുമായി 21കാരി
വെര്‍ച്വലായി താന്‍ ബലാത്സംഗം ചെയ്യപ്പെട്ടെന്ന വെളിപ്പെടുത്തലുമായി ഇരുപത്തിയൊന്നുകാരിയായ ഗവേഷക. ഫെയ്സ്ബുക്കിന്റെ മെറ്റാവേഴ്സ് ഹൊറിസോണ്‍ ആപ്പിലാണ് ഒരു അപരിചിതൻ തന്നെ ‘വെർച്വലായി ബലാൽസംഗം’ ചെയ്തത്. ആക്രമിക്കപ്പെട്ട സമയത്ത് വോഡ്ക കൈമാറിക്കൊണ്ട് ഒരാള്‍ കണ്ടിരിക്കുന്നുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു. എന്‍ജിഒ സംഓഫ്അസ് എന്ന സംഘടനയിലെ ജോലിക്കാരിയാണ് ഗവേഷകയായ പരാതിക്കാരി.
മെറ്റാവേഴ്സില്‍ എത്തിയപ്പോള്‍ വിഭ്രാന്തിയുണ്ടാക്കുന്ന, സംശയമുളവാക്കുന്ന അനുഭവമാണ് തനിക്കുണ്ടായതെന്ന് ഗവേഷക പറഞ്ഞു. തനിക്കെന്താണ് സംഭവിക്കുന്നതെന്ന ചിന്ത ഒരു വശത്തും, ഇതെന്റെ യഥാര്‍ഥ ശരീരമല്ലല്ലോ എന്ന ചിന്ത മറുഭാഗത്തുമുണ്ടായിരുന്നു. എന്നാല്‍ സംഭവിക്കുന്നതെന്ന ആശങ്ക ഒരുവശത്തുമുണ്ടായിരുന്നു എന്നും അവര്‍ പറഞ്ഞു.
സുരക്ഷ സംബന്ധിച്ച സെറ്റിങ്സ് ഉപയോഗിക്കാതിരുന്നതാണ് ഗവേഷക ആക്രമണത്തിന് ഇരയാകാന്‍ കാരണമെന്ന് മെറ്റാവേഴ്സ് പറഞ്ഞു. മെറ്റാവേഴ്സിൽ സ്വന്തം അതിര്‍ത്തി നിര്‍ണയിക്കാവുന്ന ‘അകറ്റി നിർത്തല്‍’ എന്ന സെറ്റിങ്സ് ഗവേഷക ഉപയോഗിച്ചിരുന്നില്ല.