നേതാക്കളുടെ ചെമ്പ് പുറത്താകും! സ്വപ്നയുടെ ശബ്ദരേഖ ഇന്ന് മൂന്ന് മണിക്ക് പുറത്ത് വിടും. കേരളം ഞെട്ടും
കൊച്ചി: സ്വർണക്കടത്ത് കേസിൽ മൊഴി പിൻവലിക്കാൻ ഷാജ് കിരൺ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ സ്വപ്ന സുരേഷ് ഇന്ന് മൂന്ന് മണിക്ക് പുറത്ത് വിടും. അഭിഭാഷകനുമായി ആലോചിച്ച ശേഷം ഓഡിയോ, വീഡിയോ രേഖകൾ മാദ്ധ്യമങ്ങൾക്ക് കൈമാറുമെന്ന് അവർ ഇന്നലെ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരനായി എത്തിയ കൊട്ടാരക്കര സ്വദേശി ഷാജ് കിരൺ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്ന സുരേഷിന്റെ ആരോപണം. ജീവന് ഭീഷണിയുണ്ടെന്നും, അതിനാലാണ് ശേഖരിച്ച തെളിവുകളെല്ലാം പുറത്തുവിടുന്നതെന്നും സ്വപ്ന വ്യക്തമാക്കിയിരുന്നു.മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും വിദേശ നിക്ഷേപങ്ങൾ കൈകാര്യം ചെയ്തതു കൊണ്ടാണ് കെ.പി. യോഹന്നാൻ കുഴപ്പത്തിലായതെന്ന് ഷാജ് പറയുന്നതിന്റെ ശബ്ദ രേഖയുണ്ട്. ഷാജിനെ വിളിച്ചു വരുത്തിയതല്ലെന്നും സ്വന്തം നിലയ്ക്കാണ് വന്നതെന്നും സ്വപ്ന പറഞ്ഞിട്ടുണ്ട്. ഇന്ന് ഉചിതമായ സമയത്ത് ശബ്ദരേഖ പുറത്തുവിടും എന്നാണ് കഴിഞ്ഞ ദിവസം ഇവർ വ്യക്തമാക്കിയത്. പിണറായി വിജയനുമായി ബന്ധമില്ലെന്ന് ഷാജ് ചാനലുകളിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വപ്നയുമായി ഷാജ് കിരൺ നടത്തിയ സംഭാഷണത്തിന്റെ റെക്കോഡിംഗ് ഇന്നു പുറത്തുവിടുമെന്ന് സ്വപ്നയുടെ അഭിഭാഷകൻ ആർ. കൃഷ്ണരാജ് മാദ്ധ്യമങ്ങളോടു പറഞ്ഞത്.അതേസമയം കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എ ഡി ജി പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇന്ന് യോഗം ചേരും. ഗൂഢാലോചന കേസിൽ പി സി ജോർജിനെയും സ്വപ്ന സുരേഷിനെയും ചോദ്യം ചെയ്യും. സോളാർ കേസിലെ പ്രതി സരിതയേയും ചോദ്യം ചെയ്യും.