വന്‍തുകയുടെ മയക്കുമരുന്നുമായി ബഹ്റൈന്‍ വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസിയുടെ വിചാരണ തുടങ്ങി
മനാമ: ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസിക്കെതിരായ കോടതി നടപടികള്‍ തുടങ്ങി. അന്താരാഷ്ട്ര വിപണയില്‍ 60,000 ബഹ്റൈനി ദിനാര്‍ (1.23 കോടിയിലിധികം ഇന്ത്യന്‍ രൂപ) വില വരുന്ന മയക്കുമരുന്നാണ് 37 വയസുകാരനായ പാകിസ്ഥാന് സ്വദേശിയില്‍ നിന്ന് പിടിച്ചെടുത്തത്. മയക്കുമരുന്ന് കടത്തുന്ന അന്താരാഷ്ട്ര സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് അന്വേഷണത്തില്‍ വ്യക്തമാവുകയും ചെയ്തു.
ഇക്കഴിഞ്ഞ മാര്‍ച്ച് മാസമാണ് യുവാവ് പിടിയിലായത്. ക്രിസ്റ്റല്‍ മെത്ത് എന്ന മയക്കുമരുന്ന് ദ്രാവക രൂപത്തിലാക്കിയ ശേഷം അതില്‍ കുതിര്‍ത്ത തുണികളാണ് ഇയാളുടെ സ്യൂട്ട് കെയ്സിലുണ്ടായിരുന്നത്. സംശയം തോന്നിയതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ വിശദ പരിശോധനയില്‍ മയക്കുമരുന്ന് കടത്ത് പിടിക്കപ്പെടുകയായിരുന്നു.