നാദാപുരത്ത് പെൺകുട്ടിക്ക് വെട്ടേറ്റു; ആക്രമിച്ച യുവാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
കോഴിക്കോട്: നാദാപുരത്ത് പെൺകുട്ടിയെ യുവാവ് വെട്ടിപ്പരിക്കേല്പ്പിവച്ചു. നാദാപുരം പേരോട് സ്വദേശി നഹീമക്ക് ആണ് വെട്ടേറ്റത്. നഹീമയെ ആക്രമിച്ച റഫ്നാസ് കൈഞരമ്പ് മുറിച്ച് ആത്മത്യക്ക് ശ്രമിച്ചു.
വെട്ടേറ്റ പെൺകുട്ടിയെ ഗുരുതര പരിക്കുകളോടെ വടകരയിലെ ആശുപത്രിയിലേക്ക് മാറ്റി. നാദാപുരം എം ഇ ടി കോളജ് ബി കോം വിദ്യാർത്ഥിനിയാണ് നഹീമ.