നീലേശ്വരം: നീലേശ്വരം നഗരസഭയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായുള്ള കലോത്സവം ‘അപരിമേയം-2019’ നാളെ പേരോല്‍ ഗവണ്മെന്റ് എല്‍.പി.സ്കൂളില്‍ നടക്കും. ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനും, അവരുടെ സര്‍ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് നീലേശ്വരം നഗരസഭ ഭിന്നശേഷി കുട്ടികളുടെ കലോത്സവം വിവിധ കലാകായിക പരിപാടികളോടെ നടത്തുന്നത്. നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ നിന്നായി പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ രജിസ്ട്രേഷന് പൂര്ത്തിയായിട്ടുെണ്ടങ്കിലും മത്സര ദിവസം എത്തിച്ചേരുന്നവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. കലോത്സവം രാവിലെ 9.30 ന് നഗരസഭാ ചെയര്മാന് പ്രൊഫ: കെ.പി. ജയരാജന് ഉദ്ഘാടനം ചെയ്യും.