ഒന്നാം നിലയിലെ പാര്‍ക്കിങ് ലോട്ടില്‍ നിന്ന് കാര്‍ താഴെ വീണു
കുവൈത്ത് സിറ്റി: കുവൈത്തില്‍ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ പാര്‍ക്കിങ് സ്ഥലത്തുനിന്ന് കാര്‍ താഴെ വീണ് ഒരാള്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം അല്‍ അമീരി ആശുപത്രിയിലായിരുന്നു സംഭവം. ആശുപത്രിയുടെ പാര്‍ക്കിങ് സ്ഥലത്ത് ഒന്നാം നിലയില്‍ നിന്ന് സുരക്ഷാ വേലി തകര്‍ത്ത് കാര്‍ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അറുപത് വയസ് പ്രായമുള്ള സ്വദേശി വനിതയ്ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. ഇവരെ അമീരി ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിവരികയാണ്.