കാസർകോട്: പുതുമോടിയോടെ പുതുവത്സരത്തെ വരവേല്‍ക്കാന്‍ വിദ്യാനഗര്‍ സിവില്സ്റ്റേഷന് ഒരുങ്ങുന്നു. സിവില്‍ സ്റ്റേഷനും പരിസരവും സമ്പൂര്‍ണ്ണ ശുചീകരണം നടത്തുന്നതിന് ജില്ലാ കളക്ടര്‍ ഡോ ഡി.സജിത്ത് ബാബു എല്ലാ വകുപ്പ് മേധാവികള്‍ക്കും നിര്‍ദ്ദേശം നല്കി. ഡിസംബര്‍ 30 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് കളക്ടറേറ്റ് പരിസരം വൃത്തിയാക്കിക്കൊണ്ട് ശുചീകരണം പ്രവൃത്തി ജില്ലാ കളക്ടര്‍ ഡോ ഡി.സജിത്ത് ബാബു ഉദ്ഘാടനം ചെയ്യും . എല്ലാവകുപ്പുകളിലേയും മുഴുവന്‍ ജീവനക്കാരും തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളും ശുചീകരണ പ്രവൃത്തിയുടെ ഭാഗമാകും. വിവിധ ജില്ലാ ഓഫീസുകളുടെ സഹകരണത്തോടെ സിവില്‍ സ്റ്റേഷനില്‍ സൗന്ദര്യവല്‍ക്കരണം നടപ്പാക്കും. ഇതിന്റെ ഭാഗമായി സിവില്സ്റ്റേഷന് പെയിന്റ് ചെയ്തു ഭംഗി കൂട്ടും.സിവില്‍ സ്റ്റേഷനിലെ എല്ലാ ശുചിമുറികളും ശുചീകരിക്കുന്നതിനും കുടുംബശ്രീയുടെ സഹായത്തോടെ നടപടി സ്വീകരിക്കും . വനിതകള്‍ക്കുള്ള ശുചിമുറികളില്‍ നാപ്കിന് ഇന്‍സിലേറ്റര്‍ സ്ഥാപിക്കും. പ്ലാസ്റ്റിക ഉള്‍പ്പടെയുള്ള ഖര മാലിന്യങ്ങള്‍ ക്ലീന്‍കേരള കമ്പനി ഏറ്റെടുത്തു നീക്കം ചെയ്യും. ജില്ല ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ തുമ്പൂര്‍മുഴി മാതൃക മാലിന്യ സംസ്കരണ സംവിധാനം ഏര്‍പ്പെടുത്തും. സമ്പൂര്‍ണ്ണ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ ജീവനക്കാരും പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.
എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം
ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ ഡിസംബര്‍ 31 ന് രാവിലെ 10 ന് സ്വകാര്യ മേഖലയിലെ വിവിധ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തും.ഷോറൂം എക്സിക്യൂട്ടീവ്( മൂന്ന് വനിതകള്‍),ടെലീ കോളര്‍((രണ്ട് വനിതകള്‍), സെയില്‍സ് എക്സിക്യൂട്ടീവ്(എട്ട് പുരുഷന്മാര്),ഡെലിവറി കോ-ഓര്‍ഡിനേറ്റര്‍ എന്നീ ഓഴിവുകളിലേക്ക് 12-ാം തരമോ ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.ഫോണ്‍: 9207155700, 04994 297470
അനുമോദന പരിപാടി 30 ന്
സംസ്ഥാന കുടുംബശ്രീ കലോല്‍സവത്തില്‍ ഹാട്രിക് കിരീടം നേടിയ ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 30 ന് രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ അനുമോദനം നല്‍കും. ജില്ലാ കളകടര്‍ ഡോ. ഡി സജിത്ത് ബാബു ഉദ്ഘാടനം നിര്‍വ്വഹിക്കും. കഴിഞ്ഞ മുന്നു വര്‍ഷം തുടര്‍ച്ചയായി സംസ്ഥാന അരങ്ങ് കലോല്‍സവത്തില്‍ കാസര്‍കോട് ജില്ലയാണ് ചാമ്പ്യന്മാര്. 128 പോയിന്റ് നേടിയാണ് ജില്ല ഇത്തവണ കുടുംബശ്രീ കലാകിരീടം ചൂടിയത്. വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളിലും സംസ്ഥാന തലത്തില്‍ മല്സരിച്ചവര്ക്കാണ് ജില്ലാമിഷന്റെ നേതൃത്വത്തില്‍ അനുമോദനം ഏര്‍പ്പെടുത്തുന്നത്. പുതുവല്‍സരാഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ മുഴുവന്‍ സി ഡിഎസ്സുകളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് പരിപാടി.