സെർവിക്കൽ ക്യാൻസറിനെ ചെറുക്കാനുള്ള വാക്സിൻ പുറത്തിറക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട്
സെർവിക്കൽ ക്യാൻസറിനെ ചെറുക്കാനുള്ള വാക്സിൻ നവംബറോടെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ. സെർവിക്കൽ ക്യാൻസറിനെതിരായി 2022 നവംബർ മാസത്തോടെ രാജ്യത്തെ ആദ്യത്തെ തദ്ദേശീയ ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിൻ (എച്ച്പിവി) അവതരിപ്പിക്കും.
ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിക്ക് കീഴിൽ എച്ച്പിവി വാക്സിനേഷൻ ഉൾപ്പെടുത്തണമെന്ന് നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ (എൻടിഎജിഐ) കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് ശുപാർശ ചെയ്തതിന് പിന്നാലെയാണ് നടപടി.
സെർവിക്കൽ ക്യാൻസർ എന്നത് സെർവിക്സിലോ ഗർഭപാത്രത്തിന്റെ ഏറ്റവും താഴെയുള്ള ഭാഗങ്ങളിലോ ഉള്ള ഒരു അർബുദമാണ്. ട്യൂമർ സ്ക്രീനിംഗിലൂടെയും എച്ച്പിവി വാക്സിനിലൂടെയും അത് തടയാം.