കുട്ടികൾ ഓൺലൈൻ ഗെയിമിൽ അടിമപ്പെടുമ്പോൾ സംഭവിക്കുന്നത്
കൊവിഡ് കാലത്ത് ഓൺലെെൻ ക്ലാസുകളിലായതോടെ കുട്ടികളിൽ മൊബെെൽ ഫോൺ ഉപയോഗം കൂടി എന്ന് വേണം പറയാൻ. എന്നാൽ മൊബെെലിൽ അമിത ഉപയോഗം അത് കുട്ടികളിൽ വിവിധ ആരോഗ്യപ്രശ്നങ്ങൾക്കും മാനസിക പ്രശ്നങ്ങൾക്കും കാരണമാകുന്നു.
കുട്ടികൾക്കും യുവാക്കൾക്കുമിടയിൽ ഉയർന്നുവരുന്ന പുതിയ വിപത്തായി മാറിയിരിക്കുകയാണ് ചില ഓൺലൈൻ ഗെയിമികൾ. മുൻപു ചില ഗെയിമുകൾ കുട്ടികളുടെ ജീവനുപോലും ഭീഷണിയായി മാറിയപ്പോൾ അവ നിരോധിക്കപ്പെട്ടുവെങ്കിലും ഒരു ഡസനോളം പുതിയ ഓൺലൈൻ കളികൾ ഇപ്പോൾ എത്തിയിരിക്കുകയാണ്.
പഠിക്കുന്ന എല്ലാവരുടെയും കയ്യിൽ മൊബൈൽ ഫോണോ ടാബ്ലറ്റോ കംപ്യൂട്ടറോ നിർബന്ധമായിവേണ്ട ഉപകരണമായി മാറിയതും ഈ കളികളുടെ അതിവേഗവ്യാപനത്തിനു വഴിയൊരുക്കിയിട്ടുണ്ട്. ചില കുട്ടികൾ മൊബെെൽ ഗെയിമികളോട് അടിമപ്പെടുന്നതായി കാണുന്നു. കുടുംബങ്ങളിൽ കുട്ടികളും മാതാപിതാക്കളും തമ്മിൽ വലിയ സംഘർഷങ്ങൾക്കുവരെ ഈ കളികൾ കാരണമാകുന്നുവെന്നും വിദഗ്ധർ പറയുന്നു.