‘ദിൽഷയുടെ വീട്ടുകാർക്ക് പ്രശ്നമില്ല, അനുജത്തിയുമായി സംസാരിച്ചു’; രഹസ്യം വെളിപ്പെടുത്തി ബിഗ്ബോസ് താരം
പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസിൽ തുടക്കം മുതൽത്തന്നെ ഉയർന്നുകേൾക്കുന്ന പേരാണ് ഡോ.റോബിൻ രാധാകൃഷ്ണൻ. ബിഗ്ബോസ് ചരിത്രത്തിലെ രണ്ടാമത്തെ പുറത്താക്കലും ആദ്യത്തെ വാക്കൗട്ടും ഒക്കെ നടന്നതും റോബിൻ രാധാകൃഷ്ണനുമായി ബന്ധപ്പെട്ടാണ്. അടുത്തിടെ മറ്റൊരു മത്സരാർത്ഥിയായ റിയാസിനെ ശാരീരികമായി ഉപദ്രവിച്ചതിന്റെ പേരിൽ റോബിൻ പുറത്താക്കപ്പെട്ടിരുന്നു. ബിഗ്ബോസിലെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് റോബിൻ രാധാകൃഷ്ണൻ.റോബിനും മറ്റൊരു മത്സരാർത്ഥിയുമായ ദിൽഷയും തമ്മിലുള്ള ബിഗ്ബോസിലെ സൗഹൃദം ഏറെ ശ്രദ്ധനേടിയിരുന്നു. പേർളി- ശ്രീനിഷ് പ്രണയം ആവർത്തിക്കുമോയെന്ന് ആരാധകർ കാത്തിരുന്ന സമയത്തായിരുന്നു റോബിൻ പുറത്താക്കപ്പെട്ടത്. ദിൽഷയോടുള്ള ഇഷ്ടം തുറന്നുപറയുകയാണ് റോബിൻ. ദിൽഷയുടെ അനുജത്തിയുമായി സംസാരിക്കാറുണ്ടെന്നും വീട്ടുകാർക്ക് വിവാഹവുമായി ബന്ധപ്പെട്ട് സമ്മതമാണെന്നും വെളിപ്പെടുത്തുകയാണ് റോബിൻ.