ഫേസ്ബുക്കിലൂടെ പരിചയപെട്ടു, പ്രണയം നടിച്ചു, യുവാവിനെ ഹണി ട്രാപ്പിലാക്കി; ഒടുവിൽ ദമ്പതികൾ പിടിയിൽ, റിമാൻഡ്
ചേർത്തല: ഫേസ്ബുക്കിലൂടെ പരിചയപെട്ട് യുവാവിനെ ഹണി ട്രാപിൽ കുടുക്കിയ ദമ്പതികളെ പൊലീസ് പിടി കൂടി. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. കണിച്ചുകുളങ്ങരയിൽ വാടകയ്ക്കു താമസിയ്ക്കുന്ന മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ ദേവസ്വം വീട്ടിൽ സുനീഷ് (31), ഭാര്യ സേതു ലക്ഷ്മി (28) എന്നിവരെയാണ് മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തതത്.
തൊടുപുഴ സ്വദേശിയായ പ്രവാസി യുവാവിനെയാണ് പ്രണയം നടച്ച് വീട്ടിലെത്തിച്ച് കുടുക്കിയത്. ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവാവിനെ സേതുലക്ഷമി, സുനീഷിന്റെ ഒത്താശയോടെ വാടക വീട്ടിലെത്തിച്ച് സേതു ലക്ഷ്മിയുമൊന്നിച്ചുള്ള നഗ്നദൃശ്യം ഫോണിൽ പകർത്തുകയായിരുന്നു. പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപെടുത്തിയും മർദ്ദിച്ചും എ ടി എം കാർഡ് അടക്കമുള്ള രേഖകൾ പിടിച്ച് വാങ്ങുകയായിരുന്നു. തുടർന്ന് ഭീഷണിപ്പെടുത്തി എ ടി എം ന്റെ രഹസ്യ നമ്പർ വാങ്ങി പണം വാങ്ങിയെന്നാണ് പരാതി. ഇവർ ഇതിന് മുമ്പും സമാന രീതിയിലുള്ള കുറ്റകൃത്യം നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ അട്ടക്കുളങ്ങര സബ്ബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.