പബ്ജി കളിക്കുന്നത് വിലക്കി; അമ്മയെ പതിനാറുകാരൻ വെടിവച്ച് കൊന്നു, കൃത്യം നടത്തിയത് അച്ഛന്റെ തോക്കുപയോഗിച്ച്
ലക്നൗ: ഉത്തർപ്രദേശിൽ പബ്ജി കളിക്കുന്നത് വിലക്കിയ അമ്മയെ പതിനാറുകാരൻ വെടിവച്ച് കൊന്നു. പിതാവിന്റെ തോക്ക് ഉപയോഗിച്ചാണ് കുട്ടി കൃത്യം നടത്തിയത്. കുട്ടി വീഡിയോ ഗെയിമിന് അടിമയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
‘വിവരമറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തി. പബ്ജി കളിക്കുന്നത് വിലക്കിയതിനാണ് പതിനാറുകാരൻ അമ്മയെ വെടിവച്ച് കൊന്നതെന്നാണ് പ്രാഥമിക നിഗമനം. കള്ളക്കഥയുണ്ടാക്കി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കുട്ടി ശ്രമിച്ചിരുന്നു.
പതിനാറുകാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കും.’ ഈസ്റ്റ് ലക്നൗ എഡിസിപി ഖാസിം ആബിദി പറഞ്ഞു. കുട്ടിയെ കൗൺസലിംഗിന് വിധേയമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.