എം.ഡി.എം.എ. ലഹരിമരുന്നുമായി കുപ്രസിദ്ധ ഗുണ്ടാത്തലവന് മരട് അനീഷും കൂട്ടാളികളും പിടിയില്‍
ആലപ്പുഴ: എം.ഡി.എം.എ. ലഹരിമരുന്നുമായി കുപ്രസിദ്ധ ഗുണ്ടാത്തലവന് മരട് അനീഷും കൂട്ടാളികളും പിടിയില്‍. ആലപ്പുഴയില്‍നിന്നാണ് ഇവരെ പിടികൂടിയത്. സുഹൃത്തിന്റെ ജന്മദിനാഘോഷത്തില് പങ്കെടുക്കാനായാണ് മരട് അനീഷും സംഘവും ആലപ്പുഴയില്‍ എത്തിയത്. ഇതിനിടെ പോലീസിന് വിവരം ലഭിക്കുകയും തുടര്‍ന്ന് ഇവരുടെ കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയുമായിരുന്നു. ഡോണ്‍ അരുണ്‍, കരണ്‍ എന്നിവരാണ് അനീഷിനൊപ്പം പിടിയിലായ മറ്റുള്ളവര്‍.
ആലപ്പുഴയില്‍ ഹൗസ് ബോട്ടില്വെച്ചാണ് ഹരിപ്പാട് സ്വദേശിയായ സുഹൃത്തിന്റെ ജന്മദിനാഘോഷം സംഘടിപ്പിച്ചിരുന്നത്. മരട് അനീഷ് അടക്കം 17 പേരോളം ഈ പാര്‍ട്ടിയില്‍ പങ്കെടുത്തതായാണ് വിവരം. അതേസമയം, ഹൗസ് ബോട്ടില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും ബോട്ടില്‍നിന്ന് ലഹരിവസ്തുക്കളൊന്നും കണ്ടെത്താനായില്ല.