ഇന്ത്യയുടെ യശസ്സിന് തന്നെ കോട്ടമുണ്ടാക്കിയ പ്രവാചക നിന്ദയുടെ പേരിൽ ബി ജെ പി രാജ്യത്തോട് മാപ്പ് പറയണം : ഐ എൻ എൽ
ബേക്കൽ: രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കിയ പ്രവാചക നിന്ദയുടെ പേരിൽ ബിജെപിയാണ് രാഷ്ട്രത്തോട് മാപ്പ് പറയേണ്ടതെന്നും,കേന്ദ്ര സർക്കാർ പിന്തുണയോടെ മുസ്ലിം ആരാധനാലയങ്ങൾക്ക് നേരെയും മതചിഹ്നങ്ങൾക്കുമെതിരെയുള്ള കടന്നുകയറ്റം ഇന്ത്യൻ ജനാധിപത്യത്തിന് ഏൽക്കുന്ന കളങ്കമായിരിക്കുമെന്നും, ഇതിനെതിരെ ചെറുത്തു നിൽക്കാൻ ഇടത് മതനിരപേക്ഷ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ഐ എൻ എൽ ഇൽയാസ് – ഖിളരിയ്യ നഗർ ശാഖാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് കെ എ മുഹമ്മദ് കുഞ്ഞിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന കമ്മിറ്റിയംഗം ബി.കെ. സാലിം ഉദ്ഘാടനം ചെയ്തു.മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം ഐ എൻ എൽ പഞ്ചായത്ത് കൗൺസിൽ അംഗം ബി.കെ. സുലൈമാന് നൽകി അദ്ദേഹം നിർവ്വഹിച്ചു.റൈസൽ വടകര, ജലീൽ തെക്കുപുറം, സാദാത്ത് മൗവ്വൽ എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.
കെ.പി. താജുദ്ധീൻ, അൻവർ സാദാത്ത്, മുത്തലിബ് മമ്മു, ആഷിഫ് ആമു, മുർതസ കുന്നിൽ, സത്താർ ഖിളരിയ്യ, ഖിളർ ഖിളരിയ്യ, ഖലീൽ റഹിമാൻ, ആഷിഫ് അബ്ദുള്ള എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.ബി.കെ.മുഹമ്മദ് സ്വാഗതവും സദഫ് കുന്നിൽ നന്ദിയും പറഞ്ഞു.