ഇടുക്കിയില്‍ 13 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ അസം സ്വദേശി അറസ്റ്റില്‍
ഇടുക്കി: പതിമൂന്നുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ അസം സ്വദേശി അറസ്റ്റില്‍. സുഫിക്കുല് ഇസ്ലാം (19) ആണ് അറസ്റ്റിലായത്. പീരുമേടിന് സമീപം സ്വകാര്യ എസ്റ്റേറ്റില്‍ താമസിച്ചിരുന്ന പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് ഇടുക്കി എസ്.പി. കറുപ്പുസ്വാമിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു അന്വേഷണം. പീരുമേട് ഡിവൈ.എസ്.പി. സി.ജി. സനല്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ തളിപ്പറമ്പില്‍നിന്നാണ് പിടികൂടിയത്.