കാഞ്ഞങ്ങാട്: സാമ്പത്തിക തിരിമറി നടത്തിയതിന് കോടതി ക്ലാര്‍ക്കിനെതിരെ കേസ്സ്.കാസര്‍കോട് കുടുംബകോടതിയിലെ ക്ലാര്‍ക്കായ യുവാവാണ് കോടതിയില്‍ ലഭിക്കുന്ന പിഴത്തുക ട്രഷറിയിലടക്കാതെ തിരിമറി നടത്തിയത്. കാസര്‍കോട് കുടുംബകോടതിയിലെ ക്ലാര്‍ക്ക് വൈ.ശ്രീജിത്താണ് 38,2018-19 കാലയളവില്‍ 311000 രൂപയുടെ തിരിമറി നടത്തിയത്.കോടതിയില്‍ ലഭിക്കുന്ന പിഴത്തുക ട്രഷറിയിലടക്കാതെ ഇയാള്‍ സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കുകയായിരുന്നു. കോടതിയില്‍ നടന്ന ഓഡിറ്റുകള്ക്കിടയിലാണ് സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയത്.ഇതേ തുടര്‍ന്ന് കാസര്‍കോട് പോലീസില്‍ ലഭിച്ച പരാതി പ്രകാരം ശ്രീജിത്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുക്കുകയായിരുന്നു.