ഗോവയിൽ ബ്രിട്ടീഷ് വനിത ബലാത്സംഗത്തിനിരയായി; മുപ്പത്തിരണ്ടുകാരൻ അറസ്റ്റിൽ
പനജി: ഗോവയിൽ വിനോദ സഞ്ചാരത്തിനെത്തിയ ബ്രിട്ടീഷ് വനിതയെ ബലാത്സംഗം ചെയ്തു. വടക്കൻ ഗോവയിലെ സ്വീറ്റ് ലേക്കിലാണ് സംഭവം. കേസിൽ ഗോവ സ്വദേശിയായ ജോയൽ വിൻസന്റ് ഡിസൂസ(32)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം രണ്ടിനായിരുന്നു സംഭവം.
ഭർത്താവിനൊപ്പം ഗോവാ സന്ദർശനത്തിനെത്തിയ മദ്ധ്യവയസ്കയാണ് ബലാത്സംഗത്തിനിരയായത്. ‘ബീച്ചിൽ വിശ്രമിക്കുകയായിരുന്ന മദ്ധ്യവയസ്കയായ ബ്രിട്ടീഷ് വനിതയെ ജോയൽ വിൻസെന്റ് ഡിസൂസ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.’- പൊലീസ് പറഞ്ഞു.
ദമ്പതികള്‍ തിങ്കളാഴ്ചയാണ് പരാതിയുമായി ബ്രിട്ടീഷ് ഹൈക്കമ്മീഷനെ സമീപിച്ചത്. തുടര്‍ന്ന് അധികൃതര്‍ ഗോവ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.