കുഞ്ഞിന്റെ കണ്ണില്‍ കരിയെഴുതിയതിന് ഭാര്യാമാതാവിന്റെ തലയടിച്ച് പൊട്ടിച്ചു, പിതാവിനെ വെട്ടി
ശാസ്താംകോട്ട: ഭാര്യാപിതാവിനെയും മാതാവിനെയും കൊല്ലാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ റിമാന്‍ഡു ചെയ്തു. വേങ്ങ തുണ്ടില്‍ തെക്കതില്‍ ജയന്തി കോളനിയില്‍ അക്കുവെന്ന നാസിമി(22)നെയാണ് ശാസ്താംകോട്ട പോലീസ് അറസ്റ്റു ചെയ്തത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. നാസിമിന്റെ നവജാതശിശുവിന്റെ കണ്ണില്‍ കരിയെഴുതിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
ഭാര്യാമാതാവിനെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് മണ്‍വെട്ടിയുടെ കൈയായി ഉപയോഗിക്കുന്ന ഇരുമ്പു പൈപ്പുകൊണ്ട് തലയടിച്ചു പൊട്ടിച്ചു.
തടസ്സംപിടിക്കാനെത്തിയ ഇവരുടെ ഭര്‍ത്താവിനെ പിച്ചാത്തികൊണ്ട് പുറത്തും വലതു കൈക്കും വെട്ടിപ്പരിക്കേല്‍പ്പിച്ചു.ഇവരുടെ മൂത്തമകള്‍ക്കും മര്‍ദനമേറ്റു.
ശാസ്താംകോട്ട എസ്.എച്ച്.ഒ. എ.അനൂപിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ എ.അനീഷ്, പ്രവീണ്‍ പ്രകാശ്, സലിം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.