മെസി ഒരിക്കലും അശ്ലീല സന്ദേശം അയച്ചിട്ടില്ല, പക്ഷെ മറ്റ് പലരും അങ്ങനെയല്ല, തുറന്നു പറഞ്ഞ് ബ്രസീലിയന്‍ മോഡല്‍
റിയോ ഡി ജനീറോ: ബാഴ്സലോണയുടെ സ്പാനിഷ് താരം ജെറാര്‍ഡ് പിക്വെയും(Gerard Pique) ഗായിക ഷക്കീറയും തമ്മില്‍ വിവാഹമോചനം നേടുന്നുവെന്ന വാര്‍ത്തകള്‍ ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്. പിന്നാലെ പിക്വെയുടെ വഴിവിട്ട ബന്ധങ്ങളാണ് വിവാഹമോചനത്തിന് പിന്നിലെന്നും വാര്‍ത്തകളെത്തി. ഇതിന് പിന്നാലെ ഫുട്ബോള്‍ താരങ്ങളുടെ വഴിവിട്ട ജീവിതത്തെക്കുറിച്ചുള്ള കഥകളും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി.
എന്നാല്‍ പിക്വെ മാത്രമല്ല ബാഴ്ലോണ താരങ്ങളില്‍ പലരും തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചിട്ടുണ്ടെന്നും അങ്ങനെ ചെയ്യാത്ത രണ്ടുപേരെ ഉള്ളൂവെന്നും തുറന്നു പറയുകയാണ് ബ്രസീലിയന്‍ മോഡലായ സൂസി കോര്‍ടെസ്. ബാഴ്സലോണ താരങ്ങളായിരുന്ന ലിയോണല്‍ മെസിയും ഫിലിപ്പെ കൂട്ടീഞ്ഞോയുമാണ് ഒരിക്കല്‍ പോലും തനിക്ക് സന്ദേശങ്ങള്‍ അയക്കാത്തവരെന്നും കോര്‍ടെസ് പറഞ്ഞു.