പതിനാലുകാരിയെ നഗ്നവീഡിയോ വച്ച് ഭീഷണിപ്പെടുത്തിയ ഒഡീഷ സ്വദേശി അറസ്റ്റിൽ
തിരുവനന്തപുരം: ഓണ്‍ ലൈൻ ഗെയിം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ നഗ്നചിത്രങ്ങള്‍ കാണിച്ച ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഒഡീഷ സ്വദേശിയായ സുബ്രാംശു ശേഖർ നാഥിനെയാണ് തിരുവനന്തപുരം സൈബർ റൂറൽ പൊലീസ് പിടികൂടിയത്. പെണ്‍കുട്ടിയുമായി ഓണ്‍ലൈൻ ഗെയിമിലൂടെ പരിചയപ്പെടുകയും അടുപ്പത്തിലാകുകയും ചെയ്തു. വീഡികോള്‍ വഴിയുള്ള പെണ്‍കുട്ടിയുടെ ഫോട്ടോകള്‍ പ്രതി കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്താൻ ആരംഭിച്ചതോടെയാണ് പൊലീസിൽ പരാതി നൽകിയത്. ഒഡീഷയിൽ നിന്നും അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ പോക്സോ ചുമത്തി റിമാൻഡ് ചെയ്തു