കുട്ടികൾക്ക് വാക്സിൻ മാറി നൽകിയ സംഭവം, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് ആരോഗ്യവകുപ്പ്
തിരുവനന്തപുരം : നെന്മണിക്കര കുടുംബാരാഗ്യ കേന്ദ്രത്തിൽ കുട്ടികൾക്ക് കൊവിഡ് പ്രതിരോധ മരുന്ന് മാറി നൽകിയ സംഭവത്തിൽ മൂന്ന് പേർക്കെതിരെ നടപടി. . അസിസ്റ്റന്റ് സർജൻ ഡോ. കെ. കീർത്തിമയ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൾ റസാക്ക്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് കെ. യമുന എന്നിവരെയാണ് ആരോഗ്യ വകുപ്പ് സ്ഥലം മാറ്റിയത്. കീർത്തിമയെ പാലക്കാട് ആനക്കട്ടിയിലേക്കും അബ്ദുൾ റസാക്ക്, കെ. യമുന എന്നിവരെ കണ്ണൂരിലേക്കുമാണ് സ്ഥലം മാറ്റിയത്.
മേയ് 28നാണ് കുട്ടികൾക്ക് വാക്സിൻ മാറി നൽകിയത്. 80 കുട്ടികൾക്കാണ് കോർബിവാക്സിന് പകരം കൊവാക്സിൻ ആണ് മാറി നൽകിയത്. 12നും 14നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് വാക്സിൻ നൽകിയത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നടപടി.