തിരുവനന്തപുരത്ത് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നൽ പരിശോധന; 9600 കിലോ പഴകിയ മത്സ്യം പിടികൂടി
തിരുവനന്തപുരം: അഞ്ചുതെങ്ങിൽ പഴകിയ മീൻ പിടികൂടി. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നൽ പരിശോധനയിൽ 9600 കിലോ പഴകിയ മീൻ ആണ് പിടികൂടിയത്. സ്വകാര്യ വ്യക്തിയുടെ മത്സ്യലേലച്ചന്തയിൽ നിന്ന് കണ്ടെത്തിയ മീൻ ഉദ്യോഗസ്ഥർ നശിപ്പിച്ചു.
അഞ്ചോളം കണ്ടെയിനർ വാഹനങ്ങളിലാണ് മീൻ സൂക്ഷിച്ചിരുന്നത്. മത്സ്യത്തിൽ രാസവസ്തു സാന്നിദ്ധ്യമുണ്ടോയെന്നറിയാൻ സാമ്പിൾ പരിശോധനയ്ക്കയച്ചു. അതേസമയം കടയ്ക്കാവൂരിൽ നിന്ന് വീട്ടമ്മ വാങ്ങിയ ചൂര മീനിൽ പുഴുവിനെ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.