ബെെക്ക് യാത്രക്കാരെ ഇടിച്ച് വീഴ്ത്തിയിട്ട് നിർത്താതെ പോയി, നാട്ടുകാർ പിന്തുടർന്ന് പിടിച്ചു; വാഹനത്തിൽ മദ്യക്കുപ്പികൾ, അഞ്ച് പൊലീസുകാർക്ക് സസ്പെൻഷൻ
കണ്ണൂര്‍: അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ പൊലീസുകാർക്ക് സസ്പെൻഷൻ. കണ്ണൂര്‍ സായുധ പൊലീസിലെ അഞ്ച് പൊലീസുകാർക്കെതിരെയാണ് നടപടിയെടുത്തത്.പൊലീസുകാരൻ ഓടിച്ചിരുന്ന കാറിടിച്ച് രണ്ട് ബെെക്ക് യാത്രക്കാർക്ക് പരിക്കേറ്റു. അപകടത്തിന് പിന്നാലെ വാഹനം നിർത്താതെ പോയി. യാത്രക്കാർ വീണത് കണ്ടിട്ടും പൊലീസുകാരൻ വണ്ടി നിർത്തിയിരുന്നില്ല. നാട്ടുകാർ ഇവരെ പിന്തുടർന്നാണ് പിടിച്ചത്.കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തിട്ടുണ്ട്. എന്‍.കെ. രമേശന്, ടി.ആര്. രജീഷ്, ടി.ആര് പ്രജീഷ്, കെ.സന്ദീപ്, വി.കെ സായൂജ്, ശ്യാം കൃഷ്ണന് എന്നിവർക്കാണ് സസ്പെന്ഷന്. കേസ് മൂടിവയ്ക്കാൻ പൊലീസുകാര്‍ ശ്രമിച്ചുവെന്നും അന്വേഷണത്തില്‍ കണ്ടത്തിയിട്ടുണ്ട്.