ദാരിദ്ര്യം മൂലം കുട്ടിയെ നോക്കാനാകുന്നില്ല, രണ്ട് മാസം പ്രായമായ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നു; ബലാത്സംഗത്തിനിരയായ പെൺകുട്ടി അറസ്റ്റിൽ
ഇൻഡോർ: രണ്ട് മാസം പ്രായമായ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടി അറസ്റ്റിൽ. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. പ്രായപൂർത്തിയാകുന്നതിന് മുൻപാണ് പെൺകുട്ടി ബലാത്സംഗത്തിനിരയായത്.
‘ കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് പെൺകുട്ടി സമ്മതിച്ചു. ദാരിദ്ര്യം മൂലമാണ് കൃത്യം നടത്തിയതെന്നാണ് പെൺകുട്ടിയുടെ മൊഴി.രണ്ട് മാസം മുമ്പാണ് പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയത്.വിവാഹം കഴിക്കാൻ വീട്ടുകാർ അവളിൽ സമ്മർദം ചെലുത്തിയിരുന്നു. കൂടാതെ ദാരിദ്ര്യം മൂലം കുട്ടിയെ നോക്കാനും കഴിയാതായി. ഇതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്’. -ഇൻഡോർ ഡി സി പി രാജേഷ് വ്യാസ് പറഞ്ഞു. കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെയാണ് കൊലപാതകമാണെന്ന് മനസിലായത്. തുടർന്ന് പെൺകുട്ടിയെ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.