ഇതര സംസ്ഥാനക്കാരിയായ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ സുഹൃത്തുക്കളായ രണ്ടു പേർ അറസ്റ്റിൽ
ഇടുക്കി: പൂപ്പാറയിൽ ഇതര സംസ്ഥാനക്കാരിയായ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. പെൺകുട്ടിയുടെ സുഹൃത്തുക്കളായ മധ്യപ്രദേശ് സ്വദേശികളായ മഹേഷ് കുമാർ യാദവ്, ഖേംസിംഗ് എന്നിവരാണ് അറസ്റ്റിലായത്.
രാജകുമാരി, പൂപ്പാറ എന്നിവിടങ്ങളിൽ വച്ച് ഇവർ കുട്ടിയെ പീഡിപ്പിച്ചതായി സ്ഥിരീകരിച്ചിരുന്നു. കൗൺസിലിംഗിൽ നൽകിയ മൊഴിയെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
ശിവ,സുഗന്ധ്, പൂപ്പാറ സ്വദേശികളായ സാമുവൽ, അരവിന്ദ് കുമാർ, എന്നിവർക്കൊപ്പം പ്രായപൂർത്തിയാകാത്ത രണ്ടു പേരെയും കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്കിരുന്നു. നാല് പേർ ബലാത്സംഗം ചെയ്തെന്നാണ് പെൺകുട്ടി മൊഴി നല്കിയിരിയ്ക്കുന്നത്. ശിവ, സുഗന്ത്, സാമുവൽ എന്നിവരെയാണ് പെൺകുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്റ്റിലായ മറ്റുള്ളവർ പെൺകുട്ടിയുടെ സുഹൃത്തിനെ മർദ്ദച്ചവരും സഹായം ചെയ്തു കൊടുത്തവരുമാണ്. ഫൊറൻസിക് സംഘം സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചു.