186 കോടി നിക്ഷേപിക്കാൻ പെപ്സികോ; മഥുരയിലെ ‘ലെയ്സ് ചിപ്സ്’ നിർമ്മാണ യൂണിറ്റ് വിപുലീകരിക്കും
മഥുരയിലെ ഭക്ഷ്യ ഉൽപ്പാദന യൂണിറ്റ് വിപുലീകരിക്കാൻ 186 കോടി രൂപ നിക്ഷേപിക്കാന്‍ ഒരുങ്ങി പെപ്സികോ ഇന്ത്യ ഉത്തർപ്രദേശിലെ മഥുരയിലെ കോസി കലനിൽ ‘ലെയ്സ്’ ഉരുളകിഴങ്ങ് ചിപ്സ് ഉത്പാദിപ്പിക്കുന്ന പ്ലാന്റിന്റെ വിപുലീകരണത്തിനായാണ് പെപ്സികോ 186 കോടി രൂപ നിക്ഷേപിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ കൂടുതൽ ഉത്പാദനം നടത്താൻ കഴിയുന്ന രീതിയിലേക്ക് പ്ലാന്റ് മാറ്റുമെന്നാണ് റിപ്പോർട്ട്.
ഉത്തർപ്രദേശിലെ ഉത്പാദന യൂണിറ്റ് പെപ്സിക്കോയ്ക്ക് ഇന്ത്യയിൽ വലിയൊരു വിപണി തുറക്കാൻ സഹായകരമായെന്ന് പെപ്സികോ ഇന്ത്യയുടെ പ്രസിഡന്റ് അഹമ്മദ് എൽഷൈഖ് പറഞ്ഞു. രണ്ട് വർഷത്തിനുള്ളിൽ കോസിയിൽ ഗ്രീൻഫീൽഡ് ഫുഡ്സ് പ്ലാന്റ് സ്ഥാപിക്കാനാണ് പദ്ധതിഎന്നാണ് റിപ്പോർട്ട്. അത്യാധുനിക സൗകര്യം ഉറപ്പ് പെപ്സികോ ഉറപ്പു വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.