പരപുരുഷ ബന്ധം ആരോപിച്ച് കാമുകിയെ കുത്തിക്കൊന്നു; പ്രവാസി യുവാവിന് യുഎഇയില്‍ വധശിക്ഷ
ഉമ്മുല്‍ഖുവൈന്‍: പരപുരുഷ ബന്ധം ആരോപിച്ച് കാമുകിയെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രവാസി യുവാവിന് യുഎഇയില്‍ വധശിക്ഷ. കഴിഞ്ഞ വിചാരണ പൂര്‍ത്തിയാക്കിയ ഉമ്മുല്‍ ഖുവൈന്‍ കോടതിയാണ് കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചത്. കത്തി ഉപയോഗിച്ച് ബോധപൂര്‍വം യുവതിയെ കൊലപ്പെടുത്തിയതാണെന്ന് വിചാരണയില്‍ തെളിഞ്ഞു. കൊലപാതകത്തിന് ശേഷം ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു.
കൊലപാതകത്തിന് എട്ട് മാസം മുമ്പാണ് യുവാവും യുവതിയും പ്രണയത്തിലായത്. തുടര്‍ന്ന് വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ നിരന്തരമുള്ള വാദപ്രതിവാദങ്ങളും തര്‍ക്കങ്ങളും കാരണം ഇവര്‍ക്കിടയിലെ ബന്ധം വഷളായി. പ്രവാസി തന്നെയായിരുന്ന കാമുകിക്ക് മറ്റ് പുരുഷന്മാരുമായും ബന്ധങ്ങളുണ്ടെന്ന് ഇയാള്‍ സംശയിക്കുകയും ചെയ്തു.