പോസ്റ്റ് ഓഫീസ് അക്കൗണ്ട് ഇല്ലെങ്കിൽ എടുക്കാം; പരിഷ്കാരങ്ങൾ സൂപ്പറാണ്
പോസ്റ്റ് ഓഫീസ് അക്കൗണ്ട് വഴി നിക്ഷേപം നടത്തുന്നവരാണോ നിങ്ങൾ? ആണെങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട നിരവധി മാറ്റങ്ങളാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിൽ ഉണ്ടായിരിക്കുന്നത്. എന്താണെന്നല്ലേ? നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ സൗകര്യം, ആര്.ടി.ജി.എസ് പേയ്മെന്റ് സംവിധാനം എന്നിവയാണ് പുതിയ പരിഷ്കാരങ്ങൾ. മെയ് 31 മുതൽ ഈ പരിഷ്കാരങ്ങൾ നിലവിൽ വന്നു കഴിഞ്ഞു.
പുതിയ സംവിധാനങ്ങൾ എത്തിയതോടുകൂടി ഇന്റർനെറ്റ് ബാങ്കിംഗ് വഴിയോ മൊബൈൽ ബാങ്കിംഗ് വഴിയോ പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളും ഇതര ബാങ്ക് അക്കൗണ്ടുകളും തമ്മിൽ പണമിടപാട് നടത്താൻ എളുപ്പമാകും. മാത്രമല്ല, പോസ്റ്റ് ഓഫീസ് സേവിങ്ങ്സ് ബാങ്ക് അക്കൗണ്ട് പദ്ധതികളിലെ നിക്ഷേപങ്ങളും ഇതോടെ വേഗത്തിലാകും.എന്നാൽ ഈ സംവിധാനത്തിന് ഉപയോക്താക്കളിൽ നിന്നു നിരക്ക് ഈടാക്കും.