ഇന്‍സ്റ്റഗ്രാമില്‍ യുവതിയുടെ പേരില്‍ വ്യാജഅക്കൗണ്ട് നിര്‍മിച്ച് അശ്ലീലസന്ദേശം അയക്കുന്നെന്ന് പരാതി
ഏറ്റുമാനൂര്‍: ഇന്‍സ്റ്റഗ്രാമില്‍ യുവതിയുടെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ച് അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുന്നതായി പരാതി. ഏറ്റുമാനൂര്‍ പട്ടിത്താനം സ്വദേശിയാണ് ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.
വിവാഹം കഴിഞ്ഞ് ഭര്‍ത്താവുമായി കഴിയുന്ന ഗര്‍ഭിണിയായ യുവതിയുടെ പേരിലാണ് ഇന്‍സ്റ്റഗ്രാമില്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ച്, പേരും ഫോട്ടോയുമിട്ട് അശ്ലീല മെസേജുകള്‍ പ്രചരിപ്പിക്കുന്നത്.
19 വയസ്സുള്ള പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയ വഴി അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയാണെന്ന് പരാതിയില്‍ പറയുന്നു. ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനില്‍ കുട്ടിയുടെ പിതാവ് പരാതി നല്കി. സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ സമയത്തും ഫോണില്‍ അശ്ലീല കമന്റുകള്‍ വന്നതായി പിതാവ് പറഞ്ഞു. പോലീസ് സൈബര്‍സെല്ലിന് പരാതി കൈമാറി.