വോട്ടെണ്ണിത്തീരും മുമ്പ് മിന്നും വിജയത്തിന് അഭിനന്ദനങ്ങളുമായി ചെന്നിത്തല
തൃക്കാക്കരയിൽ വൻ ലീഡ് നേടിയ ഉമാ തോമസിനെ അഭിനന്ദിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടുകൾ മുഴുവൻ എണ്ണിത്തീരും മുമ്പാണ് ഉമയ്ക്ക് ചെന്നിത്തല ആശംസകൾ നേർന്നത്. തൃക്കാക്കരയിലെ മിന്നുന്ന വിജയത്തിന് അഭിനന്ദനങ്ങൾ എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
തൃക്കാക്കരയിലെ മിന്നുന്ന വിജയത്തിന് ഉമ തോമസിന് അഭിനന്ദനങ്ങൾ!
കെ – റെയിൽ വേണ്ട എന്ന് ശക്തമായി വിധിയെഴുതിയ തൃക്കാക്കരയിലെ പ്രബുദ്ധരായ ജനങ്ങളെ അഭിനന്ദിക്കുന്നു.
ഉമ തോമസിന്റെ ഉജ്ജ്വല വിജയത്തിനായി പ്രവർത്തിച്ച
യു ഡി എഫിന്റെ എല്ലാ പ്രവർത്തകരേയും ഹൃദയപൂർവം അനുമോദിക്കുന്നു
പിണറായി വിജയന്റെ ധിക്കാരത്തിനും ധാർഷ്ഠ്യത്തിനും കനത്ത തിരിച്ചടി നൽകിയ ഈ ജനവിധിയെ മാനിച്ചു സിൽവർ ലൈൻ പദ്ധതി സർക്കാർ ഉപേക്ഷിക്കണം.