കെ വി തോമസിന് എതിരെ മുദ്രാവാക്യം, ഉമയുടെ കൂറ്റൻ ലീഡിൽ ആനന്ദ നൃത്തം ചവിട്ടി യു ഡി എഫ് പ്രവർത്തകർ
കൊച്ചി: തൃക്കാക്കരയിൽ ഉമ തോമസ് പടുകൂറ്റൻ ലീഡ് നേടിയതോടെ ആനന്ദ നൃത്തം ചവിട്ടി യു ഡി എഫ് പ്രവർത്തകർ. കൊടികളുമായി വേട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിലെത്തിയ അവർ കെ വി തോമസിന് എതിരെയും മുദ്രാവാക്യം വിളിച്ചു. ‘നിന്നെ പിന്നെ കണ്ടോളാം’ എന്നായിരുന്നു മുദ്രാവാക്യം. ഉമ വിജയം ഉറപ്പിച്ചതോടെ മണ്ഡലത്തിലെ മറ്റ് കേന്ദ്രങ്ങളിൽ നിന്ന് കൂടുതൽ പ്രവർത്തകർ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ഉമ തോമസ് എണ്ണായിരത്തിന് മുകളിലേക്ക് ലീഡ് ഉയർത്തിയിട്ടുണ്ട്. യു ഡി എഫ് ശക്തി കേന്ദ്രങ്ങളിലെല്ലാം ഉമയ്ക്കാണ് വ്യക്തമായ ലീഡ്. യു ഡി എഫ് പ്രതീക്ഷച്ചിനേക്കാൾ ലീഡാണ് ലഭിച്ചിരിക്കുന്നത്. പോളിംഗ് കുറഞ്ഞ ബൂത്തുകളിലും ഉമയ്ക്കാണ് ലീഡ്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടംമുതല്‍ ഉമാ തോമസ് ക്രമാനുഗതമായി ലീഡ് ഉയർത്തിക്കൊണ്ടിരിക്കുകയാണ്.
എറണാകുളം മഹാരാജാസ് കോളേജിലാണ് വോട്ടെണ്ണല്‍. രാവിലെ 7.30-ന് സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ സ്ട്രോംഗ് റൂം തുറന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ പുറത്തെടുത്തു. എട്ടുമണിയോടെ വോട്ടെണ്ണല്‍ തുടങ്ങി