വിവാഹിതയായ രണ്ട് കുട്ടികളുള്ള യുവതിയെ സൗഹൃദം സ്ഥാപിച്ച് ഭീഷണിപ്പെടുത്തി 90 പവനും പണവും തട്ടിയെടുത്ത 24കാരൻ പിടിയിൽ
കൊരട്ടി: സാമൂഹിക മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയുടെ 90 പവന്റെ സ്വർണാഭരങ്ങളും പണവും തട്ടിയെടുത്ത യുവാവിനെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം താനൂർ സ്വദേശി നീലിയാട്ട് വീട്ടിൽ അബ്ദുൾ ജലീൽ (24) ആണ് അറസ്റ്റിലായത്. 80,000 രൂപയാണ് യുവതിയിൽ നിന്നും വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
കൊരട്ടി പ്രദേശത്തെ യുവതിയെ 2019ലാണ് ഇൻസ്റ്റാഗ്രാമിലൂടെ ഇയാൾ പരിചയപ്പെട്ടത്. എന്നാൽ സൗഹൃദം ചൂഷണം ചെയ്യുകയായിരുന്നുവത്രെ. മോർഫ് ചെയ്ത് സ്ത്രീയുടെ ദൃശ്യങ്ങൾ വീട്ടുകാർക്ക് അയച്ചുകൊടുക്കുമെന്നും പരസ്യപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത്തരത്തിലാണ് പലപ്പോഴായി പണവും സ്വർണവും തട്ടിയെടുത്തത്. ഒടുവിൽ ഭർത്താവും രണ്ടു മക്കളുമുള്ള യുവതി ഒടുവിൽ വീട്ടുകാരെ അറയിച്ചു. തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ഇപ്പോൾ ചാവക്കാട് താമസിക്കുന്ന അബ്ദുൾ ജലീലിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്